Sunday, February 12, 2012

കൃഷ്ണാര്‍പ്പണം



!!!!! കൃഷ്ണാര്‍പ്പണം !!!!!

പൂമരച്ചില്ലകള്‍ കാകളി പാടുന്ന

ശ്യാമാരണ്യമെന്‍ ഹൃദയം

നിഴലുകള്‍ മീട്ടുന്ന കരിപിടിച്ചഴുകിയ

വ്രണിതമാം പൊന്‍വേണു ഞാന്‍.

നീലക്കടമ്പുകള്‍ വീണു മയങ്ങുന്ന

സ്വപ്നത്തിലെന്തേ നീ വന്നൂ കണ്ണാ...

സ്വപ്നത്തിലെന്തേ നീ വന്നൂ?

പൊന്‍തുകിലും പീതാംബരവും

നിന്റെ മനോഹര കാര്‍വര്‍ണവും

തൂമയില്‍പീലിയും നിത്യം കാണ്‍മാന്‍

വ്യഥ തൂകി കാക്കുന്നു ഞാന്‍

എന്നും വ്യഥ തൂകി കാക്കുന്നു ഞാന്‍

എരിയുന്ന നാളങ്ങള്‍ നിറയുന്ന സന്ധ്യയില്‍

കഥകളിപ്പദമേള ഭാവരാഗം

പൊഴിയുന്നനേരത്തും എന്റെ കണ്ണിണകള്‍ക്ക്

നിന്‍നീലമിഴിയുടെ നവ്യഭാവം

അടരാതെ നീയെന്നില്‍ ചേര്‍ത്തണച്ചീടുകില്‍

വിടരുമെന്നുള്ളത്തില്‍ ആര്‍ദ്രഭാവം

വീണു നിറഞ്ഞിടാം നിന്റെ പാദങ്ങള്‍ക്കു

നൃത്തഭാവം തരും കാളിന്ദിയായ്.

പദമലരടികളില്‍ പൂത്തിടാനെനിക്കൊരു

പുതുജന്മമേകീടണേ കണ്ണാ...

പുതുജന്മമേകീടണേ

======= published by: JYOTHISHA PRAKASANI Magazine. Aug, 2010

2 comments:

  1. kurekkalangalkusesham innanu veendum vayikkan bagyamundayath, audio koodi undayirunnenkil..

    ReplyDelete