Wednesday, February 22, 2012

തൊട്ടാവാടി

തൊട്ടാവാടി


"തൊട്ടാവാടിക്കഷായം ദേഷ്യം കുറക്കുമത്രെ" അമ്മയിന്നലെ പറഞ്ഞു.
അതിനിപ്പോ തൊട്ടാവാടി എവിടെക്കിട്ടാനാ?
പച്ചമരുന്ന് കടയില്‍ ഉണങ്ങിയ വേര് കിട്ടും 
പിന്നെ തൊട്ടാവാടി തളിര്‍ക്കുമെന്നു കിനാവ് കാണുന്നവരുടെ മനസ്സുകളിലും .
ഉണങ്ങിയ വേരും എന്റെ കവിതയും ഉപമാലങ്കാരത്തില്‍ ചേര്‍ത്ത് വച്ച് 
എന്നെ ഒരു പരിസ്ഥിതി വിരോധിയാക്കല്ലേ ...
എന്റെ തൊട്ടാവാടിയമ്മേ ........

1 comment:

  1. ഉണങ്ങിയ വേരില്‍ കിളിര്‍ക്കുന്ന ഒരു
    തൊട്ടാവാടി കവിത എന്ന സങ്കടം
    ഉണ്ടോ?

    പിന്നെ ഒരു തൊട്ടാവാടി അമ്മയുണ്ടെങ്കില്‍
    ദേഷ്യം ശമിപ്പിക്കാന്‍
    എന്തിനു വേറെ വഴികളന്വേഷിക്കണം?

    ReplyDelete