Friday, April 6, 2012

വിസ്മയക്കനിക്ക്


വിസ്മയക്കനിക്ക്....
















കുളക്കടവില്‍ വിവാഹമോതിരം കളഞ്ഞുപോയ 'അമ്മ'
'ശകുന്തള'യേക്കാള്‍ 
ആത്മ സംഘര്‍ഷം അനുഭവിച്ചിരിക്കുമോ?
ചോദ്യത്തിനുള്ള സംഘര്‍ഷത്തേക്കാള്‍
എന്നെ വിസ്മയിപ്പിച്ചത്....
മോതിരമിട്ടു വിങ്ങിയ കൈയ്യിലെ നീര് കാണാതിരുന്ന അച്ഛനോട്
'അകവും പുറവും നഷ്ടപ്പെട്ട പുരാണ കഥയാണ് ജീവിതമെന്ന് ' പറ‍ഞ്ഞ്
മുത്തശ്ശിയുടെ ചരിത്രപുസ്തകം നിസ്സംഗത പാലിച്ചതോര്‍ത്തപ്പോഴാണ്.
'പുഞ്ചിരി പോലും നിനക്കാഭരണമെന്ന' 
വെറും വാക്കിലും പൂത്തുലഞ്ഞ 'ശകുന്തളയാണോ'?
'ശകുന്തളയേക്കാള്‍ മോതിരത്തെ വിശ്വസിച്ച ദുഷ്യന്തനാണോ'?
കൂടുതല്‍ സഹതാപമര്‍ഹിക്കുന്നതെന്ന 
നിന്റെ പ്രണയക്കന്നിച്ചോദ്യത്തിലെ കല്ലുകളില്‍ ചവിട്ടി
ഞാനൊരു കാഞ്ഞിരക്കനിയായി
നിനക്കായി തിളപ്പിക്കുന്ന വെള്ളത്തില്‍ 
ഒരു മോതിരക്കനം ഇന്നും ഞാനറിയുന്നതെന്തിന്?
നീ കയ്ക്കുമെന്നത് ചരിത്രനേര്
കയ്ക്കാതെ നേര് നഷ്ടപ്പെട്ട് ഞാനും.


                                             Published in Padam Magazine, 2012

1 comment:

  1. good...please create the works of optimistic bright future...Avoid the oldest sadistic style blaming our rich culture...

    ReplyDelete