Wednesday, November 21, 2012

കാഴ്ച്ചയ്ക്കിപ്പുറം


     
                കാഴ്ച്ചയ്ക്കിപ്പുറം 



നീയും ഞാനും രണ്ടു വഴികളായിരുന്നു .
നീ തുഴയുമ്പോള്‍ ....ഞാനും 
ഞാന്‍ തുഴയുമ്പോള്‍ നീയും ...
പുഴയെക്കുറിച്ച്  ഓര്‍ത്തതേയില്ല .
ഇന്നലെ ............
പുഴയില്‍ നീയൊഴുകിപ്പോകുന്നത്  ഞാന്‍ സ്വപനം  കണ്ടു .
ഞെട്ടി എണീറ്റ്
 നിന്‍റെ കൈ പിടിക്കാന്‍ ഓടിയെത്തിയപ്പോള്‍ 
എനിക്ക് പുഴയുടെ വേഗമായിരുന്നു .
പുരോഗമന സാഹിത്യകാരി സുഹൃത്ത്‌ ചോദിച്ചു 
പുഴ ഒരു ഒതുങ്ങിക്കൂടലല്ലേ ?
കടലിനോളം വളരാന്‍ ശ്രമിച്ചൂടെ ?...എന്നെപ്പോലെ .
എത്ര വളര്‍ന്നാലും
 ഓര്‍മ്മയുടെ    ഇത്തിരി വെട്ടം പുഴയില്‍ കളഞ്ഞു പോയവര്‍ക്ക് 
മറ്റൊന്നും മനസ്സിലാവില്ല .
ജീവിതം ഒരു കടല്‍ പോലെ ചുഴി നിറഞ്ഞതെന്നോ ?
നീ കടലുള്ളില്‍ സൂക്ഷിക്കുന്നുവെന്നോ?....ഒന്നും.
അത് കൊണ്ടാവാം .....
ചെന്നു  ചേരേണ്ട കടലിനേക്കാള്‍ പുഴ പലപ്പോഴും ശുദ്ധമായിരിക്കുന്നതും 
കടുത്ത വേദനകള്‍ താങ്ങാനാവാതെ  വേനലില്‍ വറ്റി വരളുന്നതും.
എങ്കിലും ............
വറ്റാത്ത നിറവായ്‌ ...പുഴയിവിടെ..
അരികില്‍ ഞാനും.
കാത്തിരിക്കുമൊരു  കടലുണ്ട് ..
കടലോ ...നീയോ? 




.
...

No comments:

Post a Comment