Sunday, January 5, 2014

സ്നേഹപ്പച്ച

സ്നേഹപ്പച്ച

ഒന്നാം പച്ച ;

സ്നേഹം......
 ചുരുട്ടിയ കൈയിലൊളിപ്പിച്ചു
പാതിരാമണല്‍ ദ്വീപു പോലെ മോഹിപ്പിച്ചവള്‍.
അടയിരുന്നടയിരുന്നു മടുത്ത് ,
എന്റെ സ്വകാര്യതകളെല്ലാം കവര്‍ന്നു രസിച്ചു ..
ഒടുവിലൊരു സ്വപ്നം മാത്രമായോടുങ്ങിയവള്‍.
തൂക്കി വില്‍ക്കേണ്ടി വന്ന കവിതകളെല്ലാം ..
അവളായിരുന്നുവെന്നാശ്വസിപ്പിച്ചവള്‍

രണ്ടാം പച്ച


ഒന്നാം പച്ചയ്ക്കുന്നം തെട്ടിയതറിഞ്ഞ് ..
എന്റെ നെഞ്ചിലെ തണുത്ത വേദനയെ ...
ആറ്റിക്കുറുക്കി ജന്മമെടുത്തവള്‍.
കവി കവിതയാവുന്ന നേരവും
കവിത കവിയാവുന്ന നേരവും  കടം കൊണ്ട്
കടം ബാക്കിയാക്കി അന്ത്യശ്വാസം വലിച്ചവള്‍.

മൂന്നാം പച്ച


അവള്‍ക്കറിയാമായിരുന്നു .........
ആരംഭവും ..അന്ത്യവും .
എന്നിലെ അടിവരയിടാത്ത പദങ്ങളും .
അതുകൊണ്ടാകാം ....
എല്ലാവരേയും പോലെ തള്ളിപ്പറയാതെ
ആരുമറിയാതെന്നെ ഒറ്റിക്കൊടുത്തത് .

അനുബന്ധം


ക്രൂശിതമരത്തിന്റെ നെറുകയിലേയ്ക്ക് ....
എനിക്കെതിരെ എറിഞ്ഞു കിട്ടിയ
മൂന്നു പച്ചക്കല്ലുകള്‍
 വിചാരണ ചെയ്യപ്പെടുമ്പോള്‍......
ഏതോ വഴിപോക്കവചനം എനിക്കകമ്പടി സേവിക്കുന്നു .
''നീ മറന്നതെന്തോ അതായിരുന്നു....  ഞാന്‍
ഞാന്‍ മറന്നു വച്ചതെന്തോ......... അതല്ലായിരുന്നു ,,,നീ '' .

4 comments:

  1. Good One...
    ശ്രീരാജെ ... കൊച്ചു നമ്മള് വിചാരിച്ച പോലല്ലല്ലോ ....

    ReplyDelete