Sunday, August 14, 2016


പ്രണയോപമ
പ്രണയം മൂത്ത് ....
അവളെക്കുറിച്ചൊരു കവിതയെഴുതാൻ തീരുമാനിച്ചു.
ഒരുപാടാലോചിച്ച് ആദ്യത്തെ വരി കുറിച്ചു.
നിനക്ക്... പച്ച വെള്ളത്തിന്റെ തണുപ്പാണ്.
ആദ്യത്തെ വരി എഴുതിക്കഴിഞ്ഞതും
രണ്ടാമത്തെ വരി കയർത്തു.
"ഇത്ര ഭാവനാശൂന്യനായ ഒരാളെഴുതിയ രണ്ടാമത്തെ വരിയാവൽ നാണക്കേടാണ്."
എനിക്കു ദേഷ്യം വന്നു.
ഉപമിക്കാനാവാത്ത മുഖമുള്ളവൾ എന്നു തിരുത്താനാഞ്ഞു.
ഒരുദിവസം മുഴുവൻ അവളെ വിളിക്കാതിരുന്ന്
കവിതയെഴുതിയെന്ന് അവളറിഞ്ഞാൽ 
വീർത്തു പൊട്ടാവുന്ന അവളുടെ മുഖം 
ഓർമ്മയിൽ നിറഞ്ഞു.
അപ്പോൾ... 
"നിറയെ മുഖക്കുരുവുള്ള രാജാവിനെ
പണ്ടാരോ... ചന്ദ്രനോടുപമിച്ചതു പോലെയാണോ"യെന്ന രണ്ടാമത്തെ വരിയുടെ ചോദ്യം
എന്നെ സ്തബ്ദനാക്കി.
പേന മടക്കി.... ഒന്നുലഞ്ഞെണീറ്റപ്പോൾ
ഓർമ്മ തെളിഞ്ഞു.
പിന്നെയൊരോട്ടമായിരുന്നു... 
അവളിലേയ്ക്കുള്ള അവസാന ബസ്സും പോകും മുൻപ് ..
തിരിച്ചെത്തണം
പ്രണയമില്ലെങ്കിലും ജീവിക്കാം.
പക്ഷെ...
അവളില്ലാതെങ്ങനെ ഞാൻ ??'

3 comments: