Sunday, November 13, 2016

അവിചാരിതം

 Image result for broken friendship images
⁠⁠⁠അവിചാരിതം --------------------
എല്ലാം അവസാനിച്ചെന്നു നീയും
അവസാനം നിന്നിലേയുള്ളൂവെന്നു ഞാനും
കൈവിരൽച്ചേർത്തുപിടിച്ച് സത്യം ചെയ്ത്
ആജീവനാന്ത സൗഹൃദ മുപേക്ഷിച്ച് പടവുകളിറങ്ങി.
പുതുമയുള്ള വാർത്തയായതിനാലാവാം...
ക്യാമറക്കണ്ണുകൾ ഞങ്ങളുപേക്ഷിച്ച സൗഹൃദത്തിന്റെ
ആഴം തിരഞ്ഞ്... തുരുതുരെ മിന്നിത്തളർന്നു.
സൗഹൃദം അവസാനിപ്പിക്കുന്നതും വാർത്തയാക്കിയതിൽ
അവളുടെ സുഹൃത്തുക്കൾ അമർഷം രേഖപ്പെടുത്തി.
എന്തിനാണ് ഈ വാർദ്ധക്യത്തിലൊരു വിടവാങ്ങലെന്നു മാത്രം 
ആരും ചോദിക്കാൻ മെനക്കെട്ടില്ല.
നീണ്ട ചിരികളുടെയറ്റത്ത് ..
ഞാനപ്പോഴും തിരഞ്ഞത് ആൾക്കൂട്ടത്തിനിടയിൽ
കൈവിട്ടു പോയ നമ്മളെത്തന്നെയായിരുന്നു.
നിറങ്ങളെല്ലാം നിലച്ച്
ഒരിടവഴിയിൽ
രണ്ടു മനസ്സായ്
വീണ്ടും തനിച്ചായപ്പോൾ..
അകമെരിഞ്ഞ വേനലിൽ.. നീ പെയ്യാൻ തുടങ്ങി.
ചിലർ മഴ പോലെയാണ്.
പെയ്യുമ്പോൾ..
ആത്മാവുലച്ച്
സിരകളിലൂർന്നു പെയ്ത്
ജീവിതമാകെ തളിർ പൊടിപ്പിച്ച്
തിരിച്ചു വരാതെ തനിച്ചാക്കിയകലും.
ചിലർ... അവിചാരിതമായി പെയ്തു തോർന്ന്
ഒരു കള്ളച്ചിരിയാൽ തട്ടിയുണർത്തി
അരികിലുണ്ടെന്നു തോന്നിപ്പിച്ച് അപ്രത്യക്ഷയാവും.
പെയ്തു തോരാത്ത മഴയാണ് നമ്മൾ.
അതാണല്ലോ... പെയ് തൊഴിയാനൊരിടം തേടി..
നാമിങ്ങനെ രണ്ടു വഴികളായിപ്പോയത്.

3 comments:

  1. എല്ലാം അവസാനിച്ചില്ലെന്ന് അവിചാരിതമായി ഞാനും....

    ReplyDelete
  2. അവിചാരിതമായി വായിച്ച പോസ്റ്റ് , മനസ്സിൽ എന്തോ ഉടഞ്ഞതു പോലെ..


    ReplyDelete
  3. ഉളളുടഞ്ഞപ്പോളെഴുതിയതാ.... ദിവ്യാ...

    ReplyDelete