Friday, December 14, 2018

സ്വപ്നത്തിൽ

സ്വപ്നത്തിൽ
______________
മുടിയഴിഞ്ഞൂർന്നു

പൂവിതളൊക്കെയും

തഴുകിയാർന്നു

നീലത്തു വീണിടവെ;

പരിഭവത്തിൻ്റെ

നേർത്ത കൊമ്പത്തു നീ

ഒഴുകിയെന്നെ

സസൂക്ഷ്മം നിറയ്ക്കുന്നു.

പ്രിയതമാണു

നിന്നോർമ്മകളെങ്കിലും

കടലെടുക്കാത്ത

നീർവള്ളിയെങ്കിലും

പകലു വറ്റുന്ന നേരത്തു

നീയെന്നും

കനലു പോലിതാ

നീറുന്നു ചുറ്റിലും.

പകരുവാനില്ല...

സ്നേഹാർദ്ര

ജീവിതപ്പുക
പിടിച്ച ;

നിറങ്ങളിന്നെങ്കിലും

നിറയുന്നെന്നുമെൻ

കണ്ണുനീരോർമ്മയായ്,

സുഖദ സൗന്ദര്യ ജീവിത ഗീതമേ...
_____ മഞ്ജുള_____

No comments:

Post a Comment